തിരുവനന്തപുരം ∙ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടർന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയിൽ സംശയകരമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചത്.
വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാർഥി പറഞ്ഞു. ശരീര സ്രവങ്ങൾ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു.അതെ സമയം സംസ്ഥാനത്ത് നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








