കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആറംഗ കേന്ദ്രസംഘം കോഴിക്കോട്ടെത്തി. ജില്ല കലക്ടര്‍ എ. ഗീതയെ കണ്ട സംഘം നിപ മരണം സംഭവിച്ച മരുതോങ്കരയിലും ആയഞ്ചേരിയിലും സന്ദർശിക്കും. ഗസ്റ്റ് ഹൗസിൽ ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷം മരുതോങ്കര സന്ദർശിക്കും. നിപ ബാധിച്ച് മരിച്ചവരുടെ വീടുകളിൽ കേന്ദ്ര സംഘം ഇവിടെ പരിശോധന നടത്തും. മറ്റ് പ്രതിരോധ നടപടികളും കേന്ദ്രസംഘം വിലയിരുത്തും.
മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എബിവിഐഎം), ഡോ. ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐഡിഎസ്പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. അജയ് അസ്രാന (പ്രെഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാംഗ്ലൂര്‍), ഡോ. ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈല്‍ഡ്ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.
പൂനെയിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള എല്ലാ തുടർ പരിശോധനകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ ആരുടെയും നില നിലവിൽ ഗുരുതരമല്ല. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.