തിരുവനന്തപുരം : നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബ് രോഗനിർണയത്തിനായി കോഴിക്കോട്ട് വിന്യസിക്കുന്നു. നിയമസഭാ കവാടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബി എസ് എല്‍ ലെവല്‍ 2 ലാബാണ് സജ്ജമാക്കിയത്.
ഈ മൊബൈൽ ലാബ് സ്ഥാപിക്കുന്നതോടെ കൂടുതൽ നിപ പരിശോധനകൾ വേഗത്തിൽ നടത്താൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധനാ സൗകര്യം ലഭ്യമാണ്. ഇതിന് പുറമെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.