കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കേസിൽ ഭർത്താവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ (35) യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ഇതേത്തുടർന്ന് ഭർത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ അനീഷ പുലർച്ചെ മരിച്ചു.
മുകേഷ് അനീഷയെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് ഇയാൾ തന്നെ വിവരം സുഹൃത്തുക്കളെയും പോലീസ് കൺട്രോൾ റൂമിലും അറിയിച്ചു.
2022ലാണ് ഇരുവരും വിവാഹിതരായത്. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. കമ്പളക്കാട് പോലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.