ദില്ലി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. വനിതാസംവരണ ബില്ല് വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് . 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇതും മറ്റൊരു തട്ടിപ്പാണ്. 2045 ലെങ്കിലും നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകും. എന്നാൽ 2024 ൽ തന്നെ നടപ്പാക്കണമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
മണ്ഡല പുനർനിർണായ നീക്കത്തിൽ ആശങ്കയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനെ വഞ്ചിക്കാൻ അനുവദിക്കരുത്. ഇത് മണ്ഡല പുനർ നിർണയത്തിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ്. മണ്ഡല പുനർ നിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണ് ബിജെപിയുടെ നീക്കം. ഡിഎംകെ മുൻപും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. തമിഴ്നാട്ടിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിത സംവരണം നടപ്പാക്കിയതും ഡിഎംകെ സർക്കാരാണ്. ബിജെപിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.