തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റ് കൂടിയാണ് പിടിയിലായ എബിൻ. എ.എ റഹീമിന്റെ ഭാര്യ അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. ഫെയ്സ്ബുക്കില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അമൃത പരാതി നൽകിയത്.
കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം. ഇടത് വനിതാ നേതാക്കള്‍ക്കെതിരെയും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയും ഇയാള്‍ ഇതേ രീതിയില്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.