ദുബൈ: രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളവർക്കറിയാം എയർപോർട്ടുകളിലെ പരിശോധനയുടെ കടുപ്പം. ഇനി പാസ്പോർട്ട് പോലും വേണ്ടാതെ വിമാന യാത്ര ചെയ്യാവുന്ന പുതിയ വഴികൾ തുടങ്ങിയിരിക്കുകയാണ് ദുബായ്.
23 വർഷം മുൻപ് ലോകത്ത് തന്നെ ആദ്യമായി എയർപോർട്ടുകളിൽ ഇലക്ട്രോണിക് ഗേറ്റുകൾ നടപ്പാക്കിയ വിമാനത്താവളമാണ് ദുബായ് എയർപോർട്ട്. ആഗസ്ത് 28ന് പീക്ക് അലർട്ട് ദിവസം ദുബായ് എയർപോർട്ട് നൽകിയ അറിയിപ്പ് ശ്രദ്ധേയമാണ്. നാല് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വരി നിൽക്കാതെസ്വന്തമായി ഇലക്ട്രോണിക് കൊണ്ടറിൽ പാസ്പോർട്ട് സ്കാൻ ചെയ്യാം. ഒരു പക്ഷെ കോവിഡ് മഹാമാരി വീണ്ടും വന്നാലും ഇല്ലെങ്കിലും, ദേഹം തൊട്ടുള്ള പരിശോധനകൾ അവസാനിപ്പിക്കാൻ കാലമായി. കൈയിൽ കരുതുന്ന പാസ്പോർട്ടുകളുടെ കാലം കഴിഞ്ഞു. വന്നിറങ്ങിയ ഉടനെ ബാഗേജെടുത്ത് കടന്നുപോകാവുന്ന അത്ര എളുപ്പമായിരിക്കണം രാജ്യത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ. എമിഗ്രേഷൻ, ക്ലിയറൻസിനായി യാത്രക്കാരെ വരിനിർത്തി മുഷിപ്പിക്കുന്നത് എന്നേ അവസാനിപ്പിച്ച ദുബായുടെ ചിന്തകൾ ഈ വഴിക്കാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.