നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പോലെ തന്നെ വെളുത്തുള്ളിച്ചായ കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതിനായി മൂന്നോ നാലോ അല്ലി വെളുത്തുള്ളി അരിഞ്ഞ ശേഷം മൂന്ന് കപ്പ് വെള്ളത്തിലേയ്ക്ക് ചേര്‍ക്കാം. തുടര്‍ന്ന് തിളയ്ക്കുമ്പോള്‍ അല്പം തേയില ചേര്‍ത്ത് വാങ്ങിവയ്ക്കാം. പഞ്ചസാര ചേര്‍ക്കുന്നതിന് പകരം ഇതിലേയ്ക്ക് തേന്‍ ചേര്‍ക്കുന്നതാണ് ഉത്തമം. ആവശ്യമെങ്കില്‍ അല്പം നാരങ്ങാനീരോ ഇഞ്ചിയോ ഒക്കെ ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും.
നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണോ? എപ്പോഴും തുമ്മലും ജലദോഷവുമാണോ? എങ്കില്‍, വെളുത്തുള്ളിച്ചായ കുടിക്കുന്നത് നല്ലതാണ്. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാല്‍ ബാക്ടീരിയകളോടും വൈറസിനോടും മറ്റ് രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ വെളുത്തുള്ളിച്ചായ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി ചായ കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളിച്ചായ സഹായിക്കും. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ദിവസവും കുടിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









