പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ശിവസേന ജില്ല പ്രസിഡണ്ട് സുരേഷ് മണ്ണാർക്കാട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വയറു കീറിയ നിലയിലാണ് രണ്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നത് ഒന്നിന് മുകളില്‍ ഒന്നായ് കുഴിയില്‍ മൃതദേഹങ്ങൾ കണ്ടെത്തുമ്പോള്‍ ആന്തരികാവയങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. സ്ഥലം ഉടമയ്ക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്തുവാൻ സാധിക്കുമോ എന്ന സംശയം ഉണ്ട്. പോലീസ് കാണിച്ച അമിതാവേശമാണ് യുവാക്കളെ മരണത്തിലേക്ക് തള്ളി വിട്ടത് എന്നാണ് നാട്ടുകാരുടെ ആക്ഷേപംആയതിനാൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പിയ്ക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.