ഗൂഗിള്‍ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്രചെയ്ത് പറവൂർയുവ ഡോക്ടർമാർ കാർ വഴിതെറ്റി പുഴയിൽ വീണ് മരിക്കാനിടയായത് . ഗൂഗിൾമാപ്പ് നോക്കി വാഹനം ഓടിച്ചതുകൊണ്ടാണെന്ന്
അപകടത്തില്‍പ്പെടുന്ന സംഭവങ്ങളെന്നും സൂക്ഷിക്കണമെന്നും പോലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങള്‍ കൂടുന്നതെന്നും കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. ആധുനികകാലത്ത് ഡ്രൈവിങ്ങിനു സഹായകമാണ് ഗൂഗിള്‍ മാപ്പ്. അപരിചിതമായ സ്ഥലങ്ങളിലേക്ക് യാത്രയ്ക്കൊരുങ്ങുമ്പോള്‍ പലരുടെയും വഴികാട്ടി ഗൂഗിള്‍ മാപ്പാണ്. എന്നാല്‍, ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.• പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.
ഗതാഗതംകുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പില്‍ എളുപ്പമെത്തുന്ന വഴിയായി ചിലപ്പോള്‍ കാണിക്കാറുണ്ട്. എന്നാല്‍, തിരക്കുകുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ല, പ്രത്യേകിച്ച് മഴക്കാലത്ത്. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും യാത്ര സാധ്യമല്ലാത്ത റോഡുകളും ഗൂഗിള്‍ മാപ്പ് കാണിച്ചേക്കാം. വീതികുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്നിറഞ്ഞ റോഡുകളിലൂടെയും നയിച്ചേക്കാം. ഇത്തരം റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രി ജി.പി.എസ്. സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴിതെറ്റാനിടയുണ്ട്. ഇത്തരം റൂട്ടുകളില്‍ നേരത്തേത്തന്നെ റൂട്ട് സേവ് ചെയ്യാം. മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. ബൈക്ക് പോകുന്ന വഴി നാലുചക്രവാഹനം പോകില്ല. ഇക്കാരണംകൊണ്ടുതന്നെ വഴിതെറ്റാം. ഗതാഗതതടസ്സം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ ‘കോണ്ട്രിബ്യൂട്ട്’ എന്ന ഓപ്ഷന്‍വഴി റിപ്പോര്‍ട്ടുചെയ്യാം. ഇവിടെ ഗൂഗിള്‍ മാപ്പ് ഇക്കാര്യം പരിഗണിക്കും. പിന്നീട് ആ വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്ട്രോള് റൂമില്‍ വിളിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.