തൃശ്ശൂര്‍: സഹകരണബാങ്കുകളിലെ തട്ടിപ്പുകള്‍ക്കെതിരേ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഹകാരിസംരക്ഷണ പദയാത്ര ഇന്ന് 1.30-ന് കരുവന്നൂര്‍ സഹകരണബാങ്കിനു മുന്നില്നിന്നാരംഭിച്ചു നടന് സുരേഷ്ഗോപി നയിക്കുന്ന യാത്ര സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും.
കരുവന്നൂര്‍ ബാങ്ക് പ്രശ്നത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്തവരുടെയും ചികിത്സ കിട്ടാതെ മരിച്ചവരുടെയും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്ന് ആരംഭിച്ച് ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, പാലയ്ക്കല്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി വഴി കുറുപ്പം റോഡിലൂടെ സ്വരാജ് റൗണ്ടിലെത്തും. തൃശ്ശൂര്‍ കോര്‍പറേഷനു മുന്‍വശത്ത് പദയാത്ര സമാപിക്കും. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.