ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിച്ചു നോക്കു ആരോഗ്യ ഗുണങ്ങള്‍ അറിയാം വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പതിവായി വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്. നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്.
പതിവായി നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായിക്കും. അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് പറ്റിയ ജ്യൂസാണ് നെല്ലിക്കാ ജ്യൂസ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം.
തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.