ഇടുക്കി: ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
സൂര്യനെല്ലിയിൽ നിന്നും വന്ന തൊഴിലാളികളായിരുന്നു ഇവർ. വനിത തൊഴിലാളികളും ഡ്രൈവറുമുൾപ്പെടെ 9 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അമ്പതടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടം നടന്ന സ്ഥലത്ത് ആളുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പാപ്പാത്തി ചോലയിൽ നിന്നും ആളുകളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.