ദുബായ് : ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ആഡംബര എയർലൈൻ സ്റ്റാർട്ടപ്പ് ബിയോണ്ട് അടുത്തമാസം സർവീസ് തുടങ്ങും. ആദ്യവിമാനം എയർബസ് എ319 ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിമാനക്കമ്പനിയുടെ ആസ്ഥാനം ദുബായ് ആണെങ്കിലും ആദ്യ കേന്ദ്രം മാലദ്വീപാണ്. ലോകത്തെ ആദ്യത്തെ പ്രീമിയം ലെഷർ എയർലൈനെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാലദ്വീപിനും ദുബായിക്കുമിടയിലുള്ള സർവീസുകൾ അടുത്തവർഷം മാർച്ചിൽ ഔദ്യോഗികമായി ആരംഭിക്കും.
അതേസമയം, അടുത്തമാസം ഒമ്പതിനും 17-നുമിടയിൽ മ്യൂണിക്, സൂറിച്ച്, റിയാദ് റൂട്ടുകൾ തുടങ്ങും. അടുത്ത അഞ്ചുവർഷത്തിനകം 32 വിമാനങ്ങളും 90 ലക്ഷ്യസ്ഥാനങ്ങളുമാണ് ലക്ഷ്യമിടുന്നത്. ബിസിനസ് ക്ലാസ് മാത്രമുള്ള വിമാനമാണിത്. ഏകദേശം 44 പേർക്ക് യാത്രചെയ്യാം. ആഡംബര വിമാനത്തിൽ ഒരാൾക്ക് 6000 ദിർഹംമുതലാണ് നിരക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.