ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്കുമിന് എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനുമൊക്കെ ഹല്‍ദി വാട്ടര്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം.
ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കൂടിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഹല്‍ദി വാട്ടര്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളായ എൽഡിഎൽ ഉൾപ്പെടെയുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.