വയനാട്: മത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട. എക്സൈസ് ചെക്ക് പോസ്റ്റിൽ 93 ഗ്രാം എംഡിഎംഎ പിടികൂടി. മുക്കം സ്വദേശി ഷർഹാൻ കെകെയാണ് എംഡിഎംഎ കടത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി ഏഴുമണിയോടെ എത്തിയ കെഎസ്ആർടിസി ബസിലായിരുന്നു പ്രതി. സംശയം തോന്നിയപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തി. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിക്കുന്ന വൻ എംഡിഎംഎ വേട്ടയാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.