കൊച്ചി: ശബരിമല മണ്ഡലകാല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. കെ.എസ്.ആർ.ടി സി ബസുകളിലടക്കം അലങ്കാരങ്ങൾ പാടില്ല.
കെ.എസ്.ആർ.ടി.സിയിൽ പരസ്യം പതിക്കാമെങ്കിലും അലങ്കാരങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്തും ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.