കൊൽക്കത്ത: കൗമാരക്കാർക്ക് ലൈംഗികാസക്തിയെക്കുറിച്ച് ഉപദേശവുമായി കൽക്കട്ട ഹൈക്കോടതി. കൗമാരക്കാരായ പെൺകുട്ടികളോട് ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും കൗമാരക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം. രണ്ട് മിനിറ്റ് നേരത്തെ ലൈംഗികാനന്ദത്തിന് അവൾ വഴങ്ങുമ്പോൾ സമൂഹത്തിന്റെ കണ്ണിൽ അവളാണ് പ്രതി. അന്തസ്സും ആത്മാഭിമാനവും പെണ്‍കുട്ടികള്‍ സംരക്ഷിക്കണം. കൗമാരക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെയും അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തെയും ബഹുമാനിക്കണം” എന്ന് കോടതി പറഞ്ഞു. കൌമാരക്കാരുടെ ലൈംഗികബന്ധം കാരണമുണ്ടാകുന്ന നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ സ്കൂളുകളിൽ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നമ്മുടെ കൗമാരക്കാരെ ജീവിതത്തിന്റെ ഇരുണ്ട വശത്തേക്ക് അവരെ തള്ളിവിടുന്ന ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കൗമാരക്കാര്‍ എതിർലിംഗത്തിലുള്ളവരുമായി കൂട്ടുകൂടുന്നത് സാധാരണമാണ്. എന്നാൽ യാതൊരു പ്രതിബദ്ധതയും ഇല്ലാതെ ലൈംഗികതയിൽ ഏർപ്പെടുന്നത് സാധാരണമല്ല. അവർ സ്വയം പര്യാപ്തരാകുമ്പോള്‍ ലൈംഗികത അവരിലേക്ക് സ്വയം എത്തിച്ചേരുമെന്നും കോടതി നിരീക്ഷിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.