മാവൂർ : അച്ചടി,ദൃശ്യ, ഓൺലൈൻ മാധ്യമ കൂട്ടായ്മയായ മാവൂർ പ്രസ് ക്ലബ്ബിന്റെ നാലാം വാർഷികവും
കുടുംബ സംഗമവും ഇന്ന് വിപുലമായ പരിപാടികളോടെ നടക്കും. തൂലിക 2023 എന്ന് പേരിൽ നടക്കുന്ന
നാലാം വാർഷിക ആഘോഷം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മാവൂർ ആയുഷ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി വാസന്തി വാർഷിക ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും.
പുതുതായി വന്ന അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒളിക്കൽ ഗഫൂർ നിർവഹിക്കും.ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അഭിലാഷ് നായർ മുഖ്യാതിഥിയാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ മാവൂർ പ്രിൻസിപ്പൽ എസ് ഐ അനുരാജ് ആദരിക്കും.തുടർന്ന് പ്രസ്സ് ക്ലബ് കുടുംബം നടത്തുന്ന വിവിധ കലാപരിപാടികൾ, പ്രശസ്ത ഗായകൻ അജ്മൽ ബഷീർ നേതൃത്വം കൊടുക്കുന്ന കരോക്കെ ഗാനമേള എന്നിവയും നടക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.