കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് വെള്ളിമാടുകുന്ന് സി.ഡബ്ല്യു.സിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയായിരുന്നു.
ചൈൽഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തെ വീട്ടിൽ എത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കൊയിലാണ്ടിയിൽ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.