കോഴിക്കോട്: വടകര മടപ്പള്ളിയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ( 60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെയാണ് അഞ്ചുമണിയോടെയായിരുന്നു സംഭവം.കോട്ടയം പാലായില്‍നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ പാതയില്‍നിന്ന് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു വടകരയില്നിന്ന്അ ഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സേനയുടെ രണ്ടുവാഹനങ്ങളിലും ആംബുലന്‍സുകളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.