തിരുവനന്തപുരം: സിനിമ തിയേറ്റർ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് .ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തീയേറ്ററിൽ മോഷണം നടത്തുന്ന കള്ളനെ സി.സി.ടി.വി.യുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കും സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ പിന്നെ അർദ്ധ നഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി സിനിമ കാണാനെത്തിയവരുടെ പഴ്സ് മോഷ്ടിക്കുകയാണ് ചെയ്യുന്നത് .
സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള് ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും. തിയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയ ഏതാനും യുവതികളുടെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. തിയേറ്ററിൽ അറിയിച്ചതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.