കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍.സി.കെ. ടൂറിസ്റ്റ് ഹോമിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഷംസുദ്ദീന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് എത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷംസുദ്ദീന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.