പ്രായമാകുമ്പോൾ, നമ്മുടെ ശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. പ്രായമാകുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിക്കുന്നത് മുഖത്ത് നിന്നാകാം. ചുളിവുകള്‍, വളയങ്ങള്‍ കറുത്ത പാടുകള്‍, ചര്‍മ്മം തൂങ്ങുക തുടങ്ങിയ മാറ്റങ്ങള്‍ മുഖത്ത് കാണപ്പെടാം. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാന്‍ വിറ്റാമിനുകള്‍ ആവശ്യമാണ്. ആവശ്യമായ വിറ്റാമിനുകളുടെ മതിയായ അളവ് നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ചര്‍മ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യുന്നതാണ് വിറ്റാമിനുകള്‍. വിറ്റാമിൻ സി, ഇ എന്നിവ പോലുള്ള ചില വിറ്റാമിനുകൾക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. അത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചര്‍മ്മത്തിലെ കേടുപാടുകൾ കുറയ്ക്കാനും കൂടുതൽ യുവത്വത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ഇത്തരത്തില്‍ പ്രായമാകുന്നതിന്റെ സൂചനകളെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ പ്രായമാകുന്നതിന്റെ പ്രക്രിയയെ മന്ദഗതിയിലാക്കാൻ വിറ്റാമിന്‍ ഇ സഹായിക്കും ഇതിനായി നട്സുകള്‍, വിത്തുകള്‍, സോയാബീൻ, ബദാം ഓയിൽ, സോയാബീൻ ഓയിൽ തുടങ്ങിയ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വിറ്റമിൻ ഇ ക്യാപ്സ്യൂളും ഇവയുടെ എണ്ണയും വിപണിയില്‍ ലഭ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.