കോട്ട: രാജസ്ഥാനിലെ കോട്ടയിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലെ സോഫയില്‍ ഇരുന്നപ്പോള്‍ പതിവില്ലാതെ വിചിത്രമായ ശബ്ദം ശ്രദ്ധിച്ചപ്പോൾ സോഫയ്ക്ക് പിറകില്‍ നിന്നാണ് ശബ്ദം വന്നത്. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ വീട്ടുകാരാകെ ഭയന്നു കാരണം അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ്. ഫണം വിടര്‍ത്തിയ നിലയിലായിരുന്നു വിഷപ്പാമ്പ്.
സോഫയുടെ പുറകുവശം അല്‍പ്പം കീറിയ നിലയിലായിരുന്നു. ഇവിടെയാണ് പാമ്പ് കയറി ഒളിച്ചിരുന്നത്. ഈ പാമ്പിനെ എങ്ങനെ പുറത്തെടുക്കുമെന്ന് അറിയാതെ ബാബുലാലും കുടുംബവും കുഴങ്ങി. ഉടന്‍തന്നെ പാമ്പ് പിടുത്തക്കാരൻ ഗോവിന്ദ് ശർമയെ വിളിച്ചു. അദ്ദേഹം കമ്പി കൊണ്ട് കുത്തി വിഷപ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷെ തന്‍റെ ഒളിസങ്കേതം വിട്ടുപോവാന്‍ പാമ്പ് തയ്യാറായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗോവിന്ദ് മൂര്‍ഖനെ പിടികൂടിയത്. അതെ സമയം ഒരു വലിയ അപകടം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് ബാബുലാലും കുടുംബവും. കൃത്യ സമയത്ത് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ആലോചിക്കാനേ കഴിയുന്നില്ലെന്ന് ബാബുലാല്‍ പറയുന്നു. മൂർഖനെ ദൂരെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.