കോഴിക്കോട്: സി.പി.എം. അനൂകൂല എം.വി.ആര്. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന് അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തില്‍ പ്രതികരണവുമായി പി.എം.എ. സലാം. ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ല, അങ്ങനെ ഉണ്ടെങ്കില്‍ വീഡിയോ സന്ദേശം അയക്കില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസില്‍ എല്ലാ കാലത്തും പ്രശ്നങ്ങളുണ്ട്. എന്നാല്‍ നിലവില്‍ പ്രശ്നങ്ങളില്ല. യു.ഡി.എഫ്. ഒറ്റക്കെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പി.എം.എ. സലാം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.