മുഖത്ത് എപ്പോഴെങ്കിലും പച്ചപ്പാല് പുരട്ടിയിട്ടുണ്ടോ? നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണിത്. വിറ്റാമിനുകളും ധാതുക്കളും മറ്റും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാന്‍ ഇവ സഹായിക്കും.
പച്ചപ്പാല് വരണ്ട ചര്‍മ്മത്തിനുള്ള മികച്ച പരിഹാരമാണ്. ഇത് ചര്‍മ്മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മ്മത്തിന് ഈര്‍പ്പം നല്കുന്നു. ചര്‍മ്മത്തിനു നല്ലൊരു മോയിസ്ചറൈസറാണ് പാല്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മുഖത്തെ കറുത്ത പാടുകളെ തടയാനും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം കൊണ്ടുവരാനും സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പാല് മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകളെ തടയാനും, മുഖത്തെ വളയങ്ങളെ അകറ്റാനും ചര്‍മ്മം ചെറുപ്പമുള്ളതാക്കാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.