ഡയബറ്റിസ് അഥവാ പ്രമേഹം എന്നു കേൾക്കുമ്പോഴേക്കും ഇനി പഞ്ചസാര കുറയ്ക്കണം എന്നു കരുതുന്നവരാകും മിക്കയാളുകളും. എന്നാൽ പഞ്ചസാര മാത്രം കുറച്ചാൽ ഡയബറ്റിസിനെ നിയന്ത്രിക്കാനാവില്ല. മറിച്ച് കഴിക്കുന്ന ഉപ്പിന്റെ അളവും ഡയബറ്റിസും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. അമിതമായി ഉപ്പു കഴിക്കുന്നതും ടൈപ്പ്2 ഡയബറ്റിസ് സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഇവരുടെ ഭക്ഷണശീലവും കഴിക്കുന്ന ഉപ്പിന്റെ അളവും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.11.8 വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ 13,000-ത്തോളം പേരിൽ ടൈപ്പ്2 ഡയബറ്റിസ് സ്ഥിരീകരിക്കുകയുണ്ടായി. ഉപ്പ് ഇടയ്ക്കിടെയും പതിവായും എല്ലായ്പ്പോഴും ഉപയോഗിക്കുകയും ചെയ്ത വിഭാഗത്തിൽ യഥാക്രമം 13%, 20%, 39% ടൈപ്പ്2 ഡയബറ്റിസ് സാധ്യത കണ്ടെത്തി. ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരിൽ ഈ നില കുറവുമായിരുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് .ഉപ്പിന്റെ അളവ് കൂടുന്നതിനനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ തോതും കൂടും. ഇത് അമിതവണ്ണത്തിനും ഇടയാക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.