ജെ.സി.ഐ 2023-2024 വർഷ TOBIP ബിസിനസ് എക്സലൻസ് അവാർഡ് ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർലൈൻ ബുക്കിങ്ങ് എഞ്ചിൻ സോഫ്റ്റ് വെയർ സ്ഥാപനമായ T P കണക്ട് ടെക്നോളജീസ് എന്ന ആഗോള സ്ഥാപനത്തിന്റെ സ്ഥാപകനും, കേരള പ്രവാസി അസോസിയേഷന്റെ ചെയർമാനും,മാവൂർ സ്വദേശിയുമായ ശ്രീ.രാജേന്ദ്രൻ വെള്ളപ്പാലത്തിന് നൽകി ആദരിച്ചു. ജെസിഐ മാവൂരിന്റെ ഒമ്പതാമത് ഇൻസ്റ്റലേഷൻ ചടങ്ങിൽ ജെ.സി.ഐ പാസ്ററ് വൈസ് പ്രസിഡന്റ് JCI PPP അനൂപ് അവാർഡ് സമ്മാനിച്ചു.
ജെസിഐ സോൺ പ്രസിഡന്റ് JCI PPP രാകേഷ് നായർ, സോൺ വൈസ് പ്രസിഡന്റ് JCI Sen ഗോകുൽ, ജെസിഐ മാവൂർ പ്രസിഡണ്ട് JFM ബിജീഷ് മരുതോളി,മുൻ പ്രസിഡണ്ട് ശ്രീജിത്ത്. ടി, IPP JFM സനീഷ് പി, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ JFM ബിസ്മില്ല ബീഗം സ്വാഗതവും, സെക്രട്ടറി JC ബിജു കരോട്ടിൽ നന്ദിയും പറഞ്ഞു. JC ഷൈജു എം.ആർ,JC ഹരീഷ് കുമാർ.പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.