മലപ്പുറം: നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ. എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചരണം നടത്തും. തിരഞ്ഞെടുപ്പ് വരുമ്പോൾ അതിനെ നേരിടാനുള്ള വഴികൾ കണ്ടെത്തും. ഇത് മുൻപും ഉണ്ടായിട്ടുണ്ടെന്നും ഉമ്മൻചാണ്ടി ഉള്ളപ്പോൾ പതിനായിരങ്ങൾ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടികളിലൂടെ രാഷ്ട്രീയക്കാർ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നു. അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കാന്തപുരം വ്യക്തമാക്കി
അതെ സമയം മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുവെന്ന വിഷയം പഠിച്ചു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.