കോഴിക്കോട്. ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഒപ്പം നിന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ ഇടുക്കി ഗവ. മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. ഇതു പ്രകാരം അനിതയെ ഇന്ന് (30) മെഡിക്കൽ കോളജിൽനിന്ന് വിടുതൽ ചെയ്ത് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉത്തരവിട്ടു.
വകുപ്പുതല നടപടിയുടെ ഭാഗമായി അന്വേഷണ സമിതി ആവശ്യപ്പെട്ട പ്രകാരം ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെ ജില്ല വിട്ട് സ്ഥലം മാറ്റാനും ശുപാർശയുണ്ട്. ഗസറ്റഡ് ഓഫിസർ തസ്തികയിലായതിനാൽ 2 പേരുടെയും സ്ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് ഇറങ്ങുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.