തൃശൂര്‍: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ്ങ് സീറ്റുകളില്‍ സിപിഎമ്മിനുണ്ടായ പരാജയത്തിനും കാരണം കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തന്‍പ്രമാണിത്തമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായതെന്നും പിണറായി വിജയന് പറഞ്ഞു.
അതെ സമയം മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ല.മതേതര കക്ഷികളെ ഒന്നിപ്പിക്കുവാനും കോണ്‍ഗ്രസിനായില്ല. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമായില്ല. കോണ്‍ഗ്രസിന്റെ യോജിപ്പില്ലായ്മയാണ് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.