ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് പരാജയത്തിന് പിന്നാലെ ‘ബി.ജെ.പി. വിരുദ്ധ ശക്തികള്‍ക്കെതിരേ’ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘അവര്‍ അവരുടെ ധാര്‍ഷ്ട്യം, നുണ, ദോഷചിന്ത, അജ്ഞത എന്നിവയില്‍ സന്തോഷിക്കട്ടേ. പക്ഷേ… അവരുടെ വിഭജിക്കല്‍ അജണ്ടയെ സൂക്ഷിക്കണം. 70 കൊല്ലം പഴക്കമുള്ള ശീലം അത്ര എളുപ്പത്തിലൊന്നും വിട്ടുപോകില്ല’, മോദി ട്വീറ്റില്‍ പറയുന്നു. മാത്രമല്ല, ജനങ്ങള്‍ ഇത്രയ്ക്ക് വിവേകമതികളാണെങ്കില് ഇനിയും ഒരുപാട് പരാജയങ്ങള്‍ക്ക് അവര്സാക്ഷികളാകേണ്ടിവരുമെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.