പത്തനംതിട്ട: തിരുവല്ലയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം . സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ് യുവതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്തുവെച്ച് നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ കിടത്തി മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. എന്നാൽ ശ്വാസകോശത്തില്‍ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
അതെ സമയം നീതു ഗര്‍ഭിണിയാണെന്ന വിവരം ഇവരുടെ ഹോസ്റ്റലിലെ അന്തേവാസികളോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്നവിവരം യുവതി ഇവരില്‍നിന്നെല്ലാം മറച്ചുവെയ്ക്കുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിന് നല്കിയ മൊഴി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.