മലപ്പുറം: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.
തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് കഴുത്തല്ലൂർ ജുമാ മസ്ജിദിൽ കബറടക്കും. മാതാവ് ഷബ്ന. സഹോദരങ്ങൾ: ഹിബ സന, മുഹമ്മദ് മുസ്തഫ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.