തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചത്. മാത്രവുമല്ല നിരന്തരം പ്രോട്ടോക്കാള്‍ ലംഘനം നടത്തുന്നുവെന്നാണ് വിമര്‍ശനം.
ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലുകൾ ഒപ്പിടാതെ ദീർഘകാലം പിടിച്ചുവയ്ക്കുന്നുവെന്നും കത്തിലുണ്ട്. സർക്കാരിന്റെ സുഗമമായ ഭരണ നിർവഹണത്തിന് രാഷട്രപതി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.