എയ്ഡഡ് സ്ക്കൂളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പിലാക്കാതെ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും കുറ്റപ്പെടുത്തുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനും ഉപജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും വടകര തോടന്നൂർ സബ് ജില്ലകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
യോഗം കെ.പി എസ് എം എ ജില്ലാ പ്രസിഡന്റ് പൂമംഗലത് അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ടി.പി രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗം അൻവർ ചാലക്കാടൻ, വടകര സബ് ജില്ലാ പ്രസിഡന്റ് അഡ്വ അനൂപ് കെ.ബി,കാട്ടിൽ മൊയ്തു മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, പുളിഞ്ഞോളി കുഞ്ഞിരാമൻ, രജീഷ് ജെ എന്നിവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.