തലശ്ശേരി: മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടുകയും വനിതാ എസ്.ഐ.യെ മര്‍ദിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍. കൂളി ബസാര്‍ സ്വദേശി റസീന(30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി എസ്.ഐ. ദീപ്തിയെയാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റസീന ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു മദ്യലഹരിയില്‍ റസീനയുടെ പരാക്രമം.
മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം കാട്ടിയതിന് നേരത്തെയും റസീന പോലീസിന്റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലില്‍വെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ച റസീനയെ നാട്ടുകാര്‍ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരെ കൈയേറ്റംചെയ്യുകയായിരുന്നു. തുടര്‍ന്ന് മാഹി പന്തക്കല്‍ പോലീസ് ബലംപ്രയോഗിച്ചാണ് റസീനയെ കസ്റ്റഡിയിലെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.