തിരുവനന്തപുരം ; ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെ ഗൗഡയുമായുളള ബന്ധം പൊട്ടിച്ചെറിയാൻ ജനതാദൾ–എസ് ജെഡിഎസ് കേരള ഘടകത്തിൽ വൻ സമ്മർദം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ സന്ദർശിക്കുകയും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തതോടെ സിപിഎമ്മും വെട്ടിലായി.
പ്രതിസന്ധി ചർച്ച ചെയ്യാനായി ജെഡിഎസ് സംസ്ഥാന നേതൃയോഗം ഇന്നു തലസ്ഥാനത്തു വിളിച്ചു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരുന്നത്.ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റായ പാർട്ടിയുടെ കേരള ഘടകമായിട്ടാണ് ജെഡിഎസ് ഇവിടെ തുടരുന്നത്. അതെ സമയം സിപിഎമ്മിന്റെ പല ജില്ലാ കമ്മിറ്റികളും ജെഡിഎസ് തീരുമാനം വൈകുന്നതിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.