കണ്ണൂര്‍: ഇരിട്ടിയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം.
കുട്ടിയുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം. കുടുംബപ്രശ്നങ്ങൾ കാരണം തമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.