മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു. മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷുഹൈബിനാണ് വെട്ടേറ്റത്.
ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുബോഴാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാർച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം മഞ്ചേരി നഗരസഭാ 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52)നെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അബ്ദുൽ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 30ന് വൈകുന്നേരം ആറുമണിയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിവെച്ചാണ് അബ്ദുൾ ജലീൽ മരിച്ചത്. കേസിലെ മുഖ്യപ്രതിയായ ഷുഹൈബിനെ തമിഴ്നാട്ടിൽനിന്നാണ് പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.