വന്ദേമാതരം പാടി ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് മിസോറാം സ്വദേശിയായ ലുങ്‌ലേയിൽ നിന്നുള്ള എസ്ഥർ ഹാംതെ എന്ന നാലുവയസുകാരി. ‘മാ.. തുച്ഛേ സലാം..വന്ദേമാതരം’ എന്ന് പാടി അഭിനയിച്ച എസ്തറിന്റെ വിഡിയോ ഇതിനോടകം ഏറെ വൈറലായിക്കഴിഞ്ഞു. ഒപ്പം അവളുടെ പ്രകടനത്തിനിടെ ഇന്ത്യൻ പതാകയും ഉയർത്തി. ഒറ്റ വീഡിയോയിലൂടെ എസ്തര്‍ സമൂഹമാധ്യമങ്ങളില്‍ അതിര്‍ത്തിയും കടന്ന് ഹിറ്റ് ആയിരിക്കുകയാണ്.
മിസോറാം മുഖ്യമന്ത്രിയാണ് വിഡിയോ ആദ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. സാക്ഷാല്‍ റഹ്മാന്‍ തന്നെ വിഡിയോ ഏറ്റെടുത്തതോടെ എസ്തര്‍ ശ്രദ്ധനേടി. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചത്.
വീഡിയോ ശ്രദ്ധയില്‍ പെട്ട പ്രധാനമന്ത്രി മോദി ഗംഭീര പാട്ടെന്ന് കുറിച്ച് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. മോദി ട്വിറ്ററിലെ തന്റെ അക്കൗണ്ടിൽ നിന്ന് റീട്വീറ്റ് ചെയ്യുകയും ഗാനം അവതരിപ്പിച്ചതിന് എസ്ഥറിനെ പ്രശംസിക്കുകയും ചെയ്തു. അഞ്ചര ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ ട്വിറ്ററിലും വിഡിയോ കണ്ടിട്ടുണ്ട്. ഈ കൊച്ചു മിടുക്കിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ അതിശയിക്കും… കാരണം 73,000 സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനല്‍ ഉണ്ട് ഈ കൊച്ചുമിടുക്കിക്ക്. വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ ചാനലിലേക്കെത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.