ന്യൂഡല്‍ഹി : 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.
തായ്‌ലൻഡ്, മലേഷ്യ, ഖത്തര്‍, ശ്രീലങ്ക, ഇറാന്‍, ജോര്‍ദ്ദാന്‍, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ഒമാന്‍, ഭൂട്ടാന്‍, എത്യോപ്യ, കസാഖിസ്താന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനാവുക.ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.