ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയുടെ മുത്തശ്ശി ഹുസ്ന ബാനുവാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടത്. ഹിന്ദു – മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടതെന്ന് ബാനു പറഞ്ഞു.
അന്നേദിവസം ജനിച്ച ആൺകുട്ടികൾക്ക് മാതാപിതാക്കൾ രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായപദങ്ങളും പെൺകുട്ടികൾക്ക് സീതയുടെ പര്യായപദങ്ങളുമാണ് പേരായി നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.