ദുബായിലെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് രൂപീകരിച്ച സൈബർ സുരക്ഷാ സമിതിയുടെ ആദ്യ ചെയർമാനായി മലയാളിയെ തിരഞ്ഞെടുത്തു കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനാണ് ഈ അപൂർവ നേട്ടം. കോഴിക്കോട്ട് ആരംഭിച്ച വാറ്റിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബിൻ്റെ സ്ഥാപകനും സിഇഒയുമാണ് സുഹൈർ ഇളമ്പിലാശ്ശേരി. 2018 ആരംഭിച്ച ഇദ്ദേഹത്തിന്റെ വാറ്റിൽകോർപ് ഗൾഫിലും സജീവമാണ്. അഡ്‌നോക്ക്, അബുദാബി നാഷണൽ ഹോട്ടൽസ്, എമിരേറ്റ്‌സ് മെഡിക്കൽ അസോസിയേഷൻ, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ്, ടോയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ ഇദ്ദേഹത്തിന്റെ സ്ഥാപനം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സൈബർ സുരക്ഷ ശക്തിപ്പെടുത്തുക, സൈബർ സുരക്ഷാ പ്രശ്നങ്ങൾ ദുബായ് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് രൂപീകരിച്ചതാണ് ഈ കമ്മിറ്റി. വിവിധ സൈബർ സുരക്ഷാ സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തി നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.