തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും. അത്തരത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7. നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാന്‍ ഇവ സഹായിക്കും. അതായത് നമ്മുടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ ഊർജ്ജമാക്കി വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും ബയോട്ടിന്‍ സഹായിക്കും.
ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
ചീരയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര ദിവസവും കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ് അഥവാ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ബയോട്ടിന്‍, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും. ബദാമിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.