ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ജയിലിൽ കീഴടങ്ങിയ ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് 15 ദിവസത്തിനകം പരോൾ . ദഹോദിലെ രന്ധിക്പൂർ സ്വദേശിയായ പ്രദീപ് മോദിക്കാണ് പരോൾ അനുവദിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പരോൾ. ഭാര്യാപിതാവിന്റെ മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ച് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് ജയില്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ജനുവരി 21ന് അര്‍ധരാത്രിയാണ് ബില്‍ക്കീസ് ബാനു പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതിയുടെ ചരിത്രവിധി പുറപ്പെടുവിച്ചിരുന്നു.
ബില്‍ക്കീസ് ബാനു കേസില്‍ 2008 ജനുവരി മുതല്‍ ജീവപര്യന്തം തടവിന് വിധിച്ച മോധിയ 1041 ദിവസം പരോളിലായിരുന്നു എന്ന് നേരത്തെ സുപ്രീം കോടതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. 223 ദിവസം മറ്റു അവധികളും ഇയാള്‍ക്ക് അനുവദിച്ചിരുന്നു.1992ലെ ജയില്‍ ശിക്ഷയില്‍ ഇളവു കൊടുക്കല്‍ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.