പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു.ഇവയുടെ നിർമാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗവർണർ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായ തമിളിസൈ സൗന്ദരരാജൻ പഞ്ഞിമിഠായി നിരോധനത്തേക്കുറിച്ച് പങ്കുവെച്ചത്.
ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവർണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു,ഇതോടെ പഞ്ഞിമിഠായി വിൽക്കുന്ന കടകളിലെല്ലാം പരിശോധന നടത്താനും തീരുമാനമായി. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഗവർണർ പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പഞ്ഞിമിഠായി അവർക്ക് വാങ്ങിക്കൊടുക്കാതിരിക്കൂ എന്നും ഗവർണർ വീഡിയോക്ക് ക്യാപ്ഷനായി നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.