തൃശ്ശൂർ: കയ്പമംഗലം സുജിത്ത് ബീച്ച് പരിസരത്ത് ഗുണ്ടാവിളയാട്ടം. ബീച്ചിനടുത്ത് നിർത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസ്സും സമീപത്തെ വീടുകളും ഗുണ്ടാസംഘം ആക്രമിച്ചു.ഇന്നലെ രാത്രി 11-നായിരുന്നു സംഭവം.
ബൈക്കിലെത്തിയ സംഘമാണ് ആക്രമത്തിന് പിന്നിൽ. ശ്രീ അയ്യപ്പ ഫിഷിങ് ഗ്രൂപ്പിൻ്റെ ബസാണ് ആക്രമിക്കപ്പെട്ടത്. റോഡരികിലുണ്ടായിരുന്ന സന്തോഷ് എന്ന വ്യക്തിയേയും സംഘം ആക്രമിച്ചു. ഇതിന് പിന്നാലെ വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കേടത്ത് ജയശാഖൻ്റെ വീടിൻ്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.