മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ മുന്‍പും തന്നോട് മോശമായി പെരുമാറിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










